About

Peace radio

2016 ഏപ്രിണ്‍ 16 നാണ് പീസ് റേഡിയോ എന്ന സ്വപ്‌നം പൂവണിയുന്നത്. പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറം ഇമാമും ലോക പ്രസിദ്ധ പണ്ഡിതനായ ശൈഖ് സ്വാലിഹ് ബിൻ മുഹമ്മദ് ബിൻ ഇബ്രാഹീം ആലുത്വാലിബ് ആയിരുന്നു പീസ് റേഡിയോ ലോഞ്ചിംഗ് നിർവഹിച്ചത്.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ കമ്മൂണിക്കേഷൻ വിംഗിന്റെ നേതൃത്വത്തിലാണ് പീസ് റേഡിയോ മുന്നോട്ടു പോകുന്നത്. കേരള മുസ്ലിം നവോത്ഥാനത്തിൽ നിയ്യണായക പങ്ക് വഹിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒരു സംഘടിത മുന്നേറ്റമാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസെഷൻ.

നവോത്ഥാന നായകരായ മൗലാനാ വക്കം അബ്ദുൽ ഖാദർ മൗലവി, മൗലാനാ അബ്ദു റഹ്മാൻ സാഹിബ്, കെ.എം മൗലവി, ഈ മൊയ്തു മൗലവി തുടങ്ങിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികളും രാഷ്ട്ര നിർമാണത്തിൽ മഹത്തായ പങ്ക് വഹിച്ച ഉന്നത വ്യക്തിത്വങ്ങളുമാണ് ഈ നവോത്ഥാന പ്രസ്ഥാനത്തിന്റെ സമാരംഭകർ. സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യൻ ചരിത്രത്തിലെ അവിസ്മരണീയമായ അധ്യായങ്ങളിലെ മഹത്തായ ഓർമയുമായ മൗലാന അബുണ്‍ കലാം ആസാദിന്റെ സന്ദേശങ്ങളെ നെഞ്ചിലേറ്റിയവരായിരുന്നു ഈ നേതാക്കൾ..

ചിന്തയുടെ തുടക്കം..

2013 ആഗസ്റ്റ് 13 ന് ഡോർ ടു ഡോർ പ്രവർത്തനങ്ങൾക്ക് കാസർഗോഡ് നിന്ന് സമാരംഭമായി.

വർഗീയ രാഷ്ട്രീയ ചേരിതിരിവുകൾ കൊണ്ട് ഛിദ്രമായ മനസ്സുകളിൽ സമാധാന സന്ദേശ പ്രയാണം പുത്തനുണർവായി.
ഒന്നിലധികം കൊലക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലും പ്രവർത്തകർ കയറിയിറങ്ങി ! വീടുകളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ ആവേശം പകരുന്നതായിരുന്നു.

വിതരണം ചെയ്യപ്പെട്ട പുസ്തകങ്ങൾ വായിച്ചവരും പ്രഭാഷണങ്ങൾ ശ്രവിച്ചവരും ആഴത്തിലുള്ള ആശയ പഠനത്തിന് ഉപയോഗിക്കാവുന്ന സംവിധാനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സാഹചര്യം ഏറെ സന്തോഷം പകരുന്നതായിരുന്നു.
അൽഹംദുലില്ലാഹ്.

ഡോർ ടു ഡോർ ഓരോന്നു കഴിയുമ്പോഴും ഇത്തരം അനുഭവങ്ങൾ സർവ സാധാരണമായി.
ക്വുർആൻ പരിഭാഷ സ്വന്തം ചെലവിൽ വാങ്ങി വായിക്കുന്ന ഇതര മതസ്ഥരെ പോലും ഡോർ ടു ഡോർ വളണ്ടിയർമാർ പരിചയപ്പെട്ടു.

കലഹിക്കുന്ന ദമ്പതികൾ, വഴി തെറ്റിയ മക്കൾ, അശാന്തരായി അലയുന്ന വിദ്യാ സമ്പന്നർ തുടങ്ങി ഒരു തണൽ മരം തേടുന്ന പലരും ” ഇനിയും വന്ന് കാണണം, വീണ്ടും സംസാരിക്കണം ” എന്നെല്ലാം എഴുതിയ ഫീഡ് ബാക്ക് ഫോമുകൾ നമ്മുടെ കൂട്ടായ്മയെ അസ്വസ്ഥരാക്കി.

നിരന്തരം നാം അവരോട് എങ്ങനെ സംവദിക്കും?
നിലവിൽ 12 ലക്ഷം വീടുകളിൽ 65 ലക്ഷത്തിലധികം മനുഷ്യരുടെ അരികിൽ നാം എത്തിച്ചേർന്നു.
ഇതിനുള്ള സാമ്പത്തിക ബാധ്യതയും മനുഷ്യ വിഭവശേഷിയും അധ്വാനവും സംഘടിപ്പിക്കപ്പെട്ടത് ത്യാഗപൂർണമായ പരിശ്രമങ്ങളിലൂടെയാണ്.

അനിവാര്യമായും അടിയന്തിര പ്രാധാന്യത്തിലും നേരിൽ കാണേണ്ടവരും സംസാരിക്കേണ്ടവരും ഏറെയുണ്ട്.
അത് നടപ്പിൽ വരുത്തൽ തന്നെ ഏറെ ശ്രമകരം.
കേൾക്കാനും അറിയാനും കൊതിക്കുന്ന പതിനായിരങ്ങൾ കുറിച്ച ഫീഡ്ബാക്കുകൾ നിരന്തരം വന്നുകൊണ്ടിരുന്നു.
അവർക്കാവശ്യം ആഴമുള്ള തുടർ പഠനങ്ങളാണ്.
മനസ്സിന്റെ ചോദ്യങ്ങൾക്ക് ജീവനുള്ള ഉത്തരവുമാണ്.

നമ്മെ കാത്തിരിക്കുന്ന പതിനായിരങ്ങളെ എല്ലാ ദിവസവും ഓരോ നിമിഷവും എങ്ങനെ സത്യ സന്ദേശത്തിബ്റ്റെ ശ്രോതാക്കളാക്കാൻ സാധിക്കും എന്ന ചിന്ത സജീവമായി.

അങ്ങനെ അവസാനമായി എത്തിപ്പെട്ട ഉത്തരങ്ങളിൽ ഒന്നാണ് പീസ് റേഡിയോ.

OUR VISION

സമൂഹത്തിന്റെ ധാര്മ്മിക ബോധവും പൗരബോധവും വളര്ത്തിളയെടുക്കുന്നതിന്‌ ... ശാസ്‌ത്ര സാങ്കേതിക രംഗത്തെ വളര്ച്ചയെ വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മക്ക്‌ ഉപയോഗിക്കുകയും, സമൂഹ മാധ്യമങ്ങളില്‍ നൈതികതയില്‍ ഊന്നല്‍ നല്കിയ കൊണ്ട്‌ ഒരു പുതിയ സംസ്‌കാരം വളര്ത്തി യെടുക്കുകയും ചെയ്യുക എന്നതാണ്‌ പീസ്‌ റേഡിയോ ലക്ഷ്യമാക്കുന്നത്‌.

OUR MISSION

ഇന്റര്‍നെറ്റ്‌ മീഡിയ ഉപയോഗപ്പെടുത്തി ശരിയായ സാമൂഹിക നവോഥാനം നേടിയെടുക്കാല്‍, സമൂഹത്തില്‍ പാര്ശ്വ വല്‍കരിക്കപെട്ട വിഭാഗങ്ങളുടെ ഉന്നമനം..!

Our Aim

പൂര്‍ണമായ റേഡിയോ സംവിധാനത്തിലൂടെ ഇസ്ലാമിക വിഷയങ്ങളില്‍ ആഴത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വതന്ത്രവും ഫലപ്രദവുമായ സൌകര്യമൊരുക്കുക എന്ന മഹത്തായ പരമ പ്രധാന ലക്ഷ്യം..! നാഥന്‍ അനുഗ്രഹിക്കട്ടെ...

Al Hikma Communications
IX/262,Near Sarojini School
Sangeetha road
Perinthalmanna-PO,Malappuram
679322
Kerala,India

+91 9544 795 099

hello@peaceradio.com

Copyright © 2021 Peaceradio

Designed & Developed by Qubit Creations